ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകളില്‍ ഏകദേശ ധാരണയായി. കേരളത്തില്‍ നിന്നുള്ള മന്ത്രിയായ വി മുരളീധരനും വകുപ്പ് മാറ്റം. നിലവില്‍ വിദേശകാര്യ സഹമന്ത്രിയായ മുരളീധരന് പകരം മീനാക്ഷി ലേഖിയ്ക്കായിരിക്കും ചുമതലയെന്നാണ് റിപ്പോര്‍ട്ട്.
ടൂറിസം വകുപ്പിലെ സഹമന്ത്രി സ്ഥാനമോ സ്വതന്ത്ര ചുമതലയോ ആയിരിക്കും മുരളീധരന് നല്‍കുകയെന്നാണ് സൂചന. ആഭ്യന്തരമന്ത്രിയായ അമിത് ഷാ സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി ഏറ്റെടുത്തേക്കും. പുതുതായി രൂപീകരിച്ച വകുപ്പാണിത്.
ആരോഗ്യമന്ത്രിയായി മന്‍സുഖ് മാണ്ഡവ്യയെ തെരഞ്ഞെടുത്തു. അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റേയും കായിക മന്ത്രാലയത്തിന്റേയും ചുമതല നല്‍കും. ധര്‍മ്മേന്ദ്ര പ്രധാനായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല.
ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാന മന്ത്രി. ഹര്‍ദീപ് സിങ് പുരിയ്ക്ക് പെട്രോളിയം, നഗരവികസനം.
അശ്വിനി വൈഷ്ണവ്-റെയില്‍വേ, ഐടി. പര്‍ഷോത്തം രൂപാല-ഫിഷറീസ്
ഗിരിരാജ് സിങ് – ഗ്രാമവികസനം,
മീനാക്ഷി ലേഖി- വിദേശകാര്യസഹമന്ത്രി. പശുപതി കുമാര്‍ പരസ്- ഭക്ഷ്യസംസ്‌കരണം, ഭൂപേന്ദ്ര യാദവ് – തൊഴില്‍.
രണ്ടാം മോഡി സര്‍ക്കാരിന്റെ പുന:സംഘടനയില്‍ 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍സിപി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.
Discussion about this post