മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായിരുന്ന കൃപാശങ്കര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു കൃപാശങ്കര്‍ സിങ്.
നേരത്തെ അഴിമതിക്കേസുകളും അനധികൃത സ്വത്തുസമ്പാദനവും ഉന്നയിച്ച് ബിജെപി ആക്രമിച്ചിരുന്ന നേതാവ് കൂടിയാണ് കൃപാശങ്കര്‍.2008-2012 കാലയളവില്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായിരുന്നു കൃപാശങ്കര്‍ സിങ്. 2019ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഘടകം പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കൃപാശങ്കര്‍ സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ഉടന്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബിഎംസി തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കൃപാശങ്കറിന്റെ കൂടുമാറ്റമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ശിവസേനയെ തറപറ്റിക്കാനായുള്ള ‘മിഷന്‍ 2022’ കാംപയിനിന് ബിജെപി തുടക്കമിട്ടിട്ടുണ്ട്.