കൊല്‍ക്കത്ത : സിബിഐ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ അഭിഭാഷകന് പിടിയില്‍. കൊല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന് സനാതന്‍ റായ് ചൗധരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആള്‍മാറാട്ടത്തിന് പുറമെ വ്യാജരേഖ ചമച്ചതിനും ഭൂമി തട്ടിയെടുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും ഇയാള്‍ക്കെതിരെ ആരോപണങ്ങളുണ്ട്.ബംഗാള്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലറാണെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ നീല ബീക്കണ്‍ ഘടിപ്പിച്ച കാറിലാണ് യാത്ര ചെയ്തിരുന്നത്.സമൂഹമാധ്യമങ്ങളില്‍ സിബിഐ സ്പെഷ്യല്‍ കൗണ്‍സിലറാണെന്നും അവകാശപ്പെട്ടിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഐഎഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ ദേബാഞ്ചന്‍ ദേബ് എന്നയാളെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ വ്യാജ വാക്സിനേഷന് കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്ന ഈ കേസില്‍ ദേബാഞ്ചന്‍ അടക്കം ഒമ്പത് പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post