ഗര്‍ഭിണിയായ യുവതി റെയില്‍വെ സ്‌റ്റേഷനില്‍ തളര്‍ന്നു വീണു; പിച്ചവെച്ച് നടന്ന് പോലീസിന്റെ അടുത്തെത്തി സഹായം ചോദിച്ച് രണ്ടുവയസുകാരി മകള്‍!

Pregnant mother | Bignewslive

ലക്‌നൗ: റെയില്‍വേ സ്‌റ്റേഷനില്‍ തളര്‍ന്നുവീണ സ്വന്തം അമ്മയ്ക്ക് രക്ഷയായി രണ്ടുവയസുകാരി മകള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി തളര്‍ന്നുവീണത്.

അമ്മ ബോധം കെട്ടു കിടക്കുന്നതു കണ്ടതോടെ ആദ്യം ഭയന്നു നിലവിളിച്ചെങ്കിലും പിന്നീട് എഴുന്നേറ്റു സമീപം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി അവരുടെ കൈ പിടിച്ച് അമ്മയുടെ അരികിലേക്ക് എത്തുകയായിരുന്നു കുട്ടി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണു യുവതി ബോധം കെട്ടു വീണത്. യുവതിയുടെ ഇളയ കുട്ടി അവരുടെ മടിയിലിരുന്നു കരയുന്നുണ്ടായിരുന്നു. കരച്ചില്‍ കേട്ട് അമ്മയുടെ അരികിലെത്തിയ രണ്ടു വയസ്സുകാരി തട്ടി വിളിച്ചെങ്കിലും യുവതി അനങ്ങിയില്ല. തുടര്‍ന്നാണു കുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സമീപം എത്തിയത്. പിച്ചവച്ചു നടക്കുന്ന കുരുന്ന് അമ്മയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version