കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
രണ്ട് സായുധ കമാന്‍ഡോകള്‍ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന് വീണ്ടും അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ എത്തും.
ജൂണ്‍ 14ന് പ്രഫുല്‍ പട്ടേല്‍ ലക്ഷ്ദ്വീപ് സന്ദര്‍ശിച്ചിരുന്നു. അന്ന് പക്ഷേ ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുകയും, കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിച്ചത്.
വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കിയും ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചും പ്രതിഷേധിച്ചിരുന്നു.
Discussion about this post