ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം ഹിന്ദുത്വത്തിന് എതിരെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നാണ്. എങ്ങനെ ആരാധിക്കുന്നു എന്നതനുസരിച്ച് ആളുകളെ വേര്‍തിരിക്കരുതെന്ന് മോഹന്‍ ഭാഗവത് പറയുന്നു. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം.
രാജ്യത്ത് ഐക്യമില്ലാതെ വികസനം സാധ്യമല്ല. ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയും പൂര്‍വ്വികരുടെ മഹത്വവുമാണ്. ജനാധിപത്യത്തില്‍ ഹിന്ദുക്കളുടെയോ മുസ്ലിങ്ങളുടെയോ ആധിപത്യം ഉണ്ടാകരുതെന്നും ഇന്ത്യക്കാരുടെ ആധിപത്യം മാത്രമേ ഉണ്ടാകാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഹിന്ദു മുസ്ലിമിന് ഇവിടെ താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അയാള്‍ ഹിന്ദുവല്ല. പശു വിശുദ്ധ മൃഗമാണ്, പക്ഷേ മറ്റുള്ളവരെ കൊല്ലുന്നവര്‍ ഹിന്ദുത്വത്തിന് എതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷാഭേദം കൂടാതെ ആണ് നിയമം നടപ്പിലാവേണ്ടത്. ഇസ്ലാം ഇന്ത്യയില്‍ അപകടത്തിലാണെന്ന വാദത്തില്‍ വിശ്വസിക്കരുതെന്നും മോഹന്‍ ഭഗവത് പരിപാടിയില്‍ ആവശ്യപ്പെട്ടു. താന്‍ പരിപാടിയില്‍ പങ്കെടുത്തത് ഇമേജ് മാറ്റത്തിന് വേണ്ടിയോ വോട്ട് ബാങ്കിന് വേണ്ടിയോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post