തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച് നടന്‍ കൃഷ്ണ കുമാര്‍.
‘പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..?? റിഹേഴ്സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ’ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു
പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് കക്ഷികള്‍ക്ക് കനത്ത പരാജയം നേരിട്ടു. 75 സീറ്റുകളില്‍ 65 സീറ്റും ബിജെപി പിടിച്ചെടുത്തപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്ക് ആറ് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.
കൃഷ്ണകുമാറിന്റെ അഭിനനന്ദനക്കുറിപ്പ്,
‘ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സല്‍. 75 സീറ്റില്‍ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..??
റിഹേഴ്സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ.. ഇലക്ഷന്‍ നടത്തുന്നതിനായി കോടികള്‍ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു.. പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റസ്റ്റ്.. അത് നല്ലതാണ്..
ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ EVM ന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്ത്രി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും..ജയ് ഹിന്ദ്,’ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.