ലഖ്നൗ: 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന എഐഎംഐഎം പാര്‍ട്ടി മേധാവിയുടെ അവകാശവാദത്തെ യോഗി തള്ളികളഞ്ഞു.
യുപിയിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് നേടിയത്. 75 ജില്ലാ പഞ്ചായത്ത് ചെയര്മാന് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റില്‍ 60-ലും ബിജെപി വിജയം ഉറപ്പാക്കി.
‘അസദുദ്ദീന്‍ ഒവൈസി രാജ്യത്തിന്റെ വലിയ നേതാവാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍, അത്, ബിജെപിയുടെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. 2022ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപവല്കരിക്കുമെന്നതില് സംശയമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍,
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കിയിരുന്നു.
Discussion about this post