പാറ്റ്ന: ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്ന് ആരോപിച്ച് ബിഹാറില്‍ മന്ത്രി രാജിവെച്ചു. ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി ആണ് സ്ഥാനം രാജിവെച്ചു ഒഴിഞ്ഞത്. തനിക്ക് അനുവദിച്ച ഔദ്യോഗിക കാറും വീടും ഇഷ്ടമായില്ലെന്നും ഇദ്ദേഹം പരാതി പറയുന്നുണ്ട്. ബഹാദുര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയാണ് മദന്‍ സാഹ്നി.
മദന്‍ സാഹ്നിയുടെ വാക്കുകള്‍;
‘ഉദ്യോഗസ്ഥര്‍ക്കെതിരായ എതിര്‍പ്പ് മൂലമാണ് ഞാന്‍ രാജിവയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാന്‍ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ എന്റെ ജോലി നടക്കില്ല. അവരുടെ സഹകരണം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട.
മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം തിടുക്കത്തില്‍ ആയിരുന്നില്ല. ഉദ്യോഗസ്ഥര്‍ ആരെയും ശ്രദ്ധിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും അവര്‍ ശ്രദ്ധിക്കുന്നില്ല.
Discussion about this post