‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ, തിരികെ താ’ ഇത് ആറുവയസുകാരന്റെ തേങ്ങലോടെയുള്ള അപേക്ഷയാണ്. വീടുകളില്‍ ഓമനിച്ചുവളര്‍ത്തുന്ന മൃഗങ്ങളെ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ കുടുംബങ്ങള്‍ക്കുണ്ടാകുന്ന വിഷമം ചെറുതല്ല. കുട്ടികള്‍ക്കാണെങ്കില്‍ പ്രത്യേക അടുപ്പമായിരിക്കും. ഓമന മൃഗങ്ങളെ കൊടുക്കുവാന്‍ കുട്ടികള്‍ തയ്യാറാവാത്തത് അവര്‍ക്കിടയിലുള്ള സൗഹൃദമാണ്. ആ സൗഹൃദമാണ് തെക്കന്‍ സിക്കിമിലെ മെല്ലിയില്‍ നിന്നുള്ള ദൃശ്യങ്ങളിലും കാണാനാവുന്നത്.
കോഴികളെ പോള്‍ട്രി ഫാമിലേയ്ക്ക് കൊണ്ടു പോകുന്നതിനായി ഒരു വലിയ വാനിലേയ്ക്ക് കയറ്റുകയാണ്. ഇത് കണ്ടുനില്‍ക്കാനാകാതെ തന്റെ കോഴികളെ കൊണ്ടു പോകരുതേയെന്ന് അവരോട് കേണപേക്ഷിക്കുകയാണ് ഈ കൊച്ചു ബാലന്‍. അവയെ വാനില്‍ കയറ്റരുതെന്ന് മുതിര്‍ന്നവരോട് അഭ്യര്‍ത്ഥിക്കുകയും. കോഴികളിലേക്ക് വിരല്‍ ചൂണ്ടുന്നതും വീഡിയോയില്‍ കാണാം.
‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ’ യെന്ന് കൈകള്‍ കൂപ്പി അവരോട് അഭ്യര്‍ത്ഥിക്കുകയാണ് കുരുന്ന്. കോഴികളെ തിരികത്തരാനും അവയെ തന്നില്‍ നിന്ന് അകറ്റാതിരിക്കാനും ആറു വയസുകാരന്‍ നിലത്തു വീണു കരയുന്നുണ്ട്. തന്റെ കൂട്ടുകാര്‍ പോകുന്നത് സങ്കടമാണെന്ന് പറഞ്ഞു കരയുമ്പോള്‍ പുതിയ കോഴികളെ വാങ്ങാമെന്നു പറഞ്ഞ് അച്ഛന്‍ ആശ്വസിപ്പിക്കുന്നുമുണ്ട്.
Discussion about this post