സൈക്കിള്‍ ചവിട്ടൂ, ആരോഗ്യവാന്മാരാക്കും; ഇന്ധന വില വര്‍ധനവില്‍ മധ്യപ്രദേശ് ഊര്‍ജ മന്ത്രിയുടെ വിചിത്ര മറുപടി

ഭോപ്പാല്‍: ‘സൈക്കിള്‍ ചവിട്ടൂ, ആരോഗ്യവാന്മാരാക്കും’ ഇത് ഇന്ധന വില വര്‍ധനവില്‍ മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമറിന്റെ മറുപടിയാണിത്. പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും തോമര്‍ പറയുന്നു.

ഇന്ധന വില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുവെന്ന് വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് തോമര്‍ പറഞ്ഞു. ‘നമ്മള്‍ ഒരു പച്ചക്കറി മാര്‍ക്കറ്റിലേക്ക് സൈക്കിള്‍ ചവിട്ടാറുണ്ടോ? ഇത് നമ്മെ ആരോഗ്യവാന്മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും. ഇന്ധന വില ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണ്.’- തോമര്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനുമാണോ കൂടുതല്‍ പ്രാധ്യാനം, അതോ ആരോഗ്യ സേവനങ്ങള്‍ക്കാണോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ധന വില കുറയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അവ കേന്ദ്രമാണ് നിയന്ത്രിക്കുന്നതെന്നും തോമര്‍ പറയുന്നു.

Exit mobile version