ദുബായ് : ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ദുബായിലേക്ക് കയറ്റുമതി ചെയ്യാനാരംഭിച്ചു. മലേഷ്യ, തായ്ലന്ഡ്, വിയറ്റ്നാം എന്നിവടങ്ങളില്‍ സമൃദ്ധമായി വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയില്‍ ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പേ ഇത് കൃഷി ചെയ്ത് തുടങ്ങിയിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിച്ചിരുന്നില്ല. കാര്‍ഷിക പദ്ധതികള്‍ ഊര്‍ജിതമാക്കിയതോടെയാണ് വിളവ് കൂടുകയും പഴവര്‍ഗ വിപണി സജീവമാകുകയും ചെയ്തത്. കാനഡ,പോളണ്ട് എന്നിവടങ്ങളില്‍ സമൃദ്ധമായി വിളയുന്നവയാണ് ഡ്രാഗണ്‍ ഫ്രൂട്ടുകള്‍. പോഷക സമൃദ്ധമായ ഇവയ്ക്ക് ആവശ്യക്കാരും കൂടുതലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്പര്യപ്രകാരം ഗുജറാത്തിലെ കച്ചിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നതെങ്കിലും ഇതര മേഖലകളിലേക്കും കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍.കര്‍ണാടക,കേരളം,തമിഴ്നാട, മഹാരാഷ്ട്ര,ഒഡിഷ, ബംഗാള്‍,ആന്ധ്ര പ്രദേശ് തുടങ്ങി സ്ഥലങ്ങളില്‍ ഇവ സുലഭമായി വളരുന്നുണ്ട്.
അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്ന് ദുബായിലേക്ക് ജല്‍ഗാവ് നേന്ത്രപ്പഴം കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിരുന്നു. ഭൗമസൂചികാപദവി ലഭിച്ച ഉല്‍പ്പന്നമാണിത്. ഇന്ത്യന്‍ പഴങ്ങള്‍ക്ക് യുഎഇയില്‍ ആവശ്യക്കാരേറെയാണ്.
Discussion about this post