ന്യൂഡല്‍ഹി: ഓക്സിജന്റെ പേരിലുള്ള പോര് അവസാനിച്ചെങ്കില്‍ മൂന്നാം തരംഗത്തില്‍ ആര്‍ക്കും ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കേന്ദ്ര വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങളുടെ ഓക്സിജനുമേലുളള യുദ്ധം കഴിഞ്ഞെങ്കില്‍ കുറച്ചു ജോലികള്‍ ചെയ്യാം. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗത്തില്‍ ആര്‍ക്കും ഓക്സിജന്‍ ലഭിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഒന്നിച്ച് ഒരു സംവിധാനത്തിന് രൂപം നല്‍കാം. രണ്ടാംതരംഗത്തില്‍ ഗുരുതരമായ ഓക്ജിന് ക്ഷാമം ജനങ്ങള്‍ നേരിട്ടു. ഇത് മൂന്നാം തരംഗത്തില്‍ സംഭവിച്ചുകൂടാ. നാം പരസ്പരം പോരാടിക്കൊണ്ടിരുന്നാല് കൊറോണ വൈറസായിരിക്കും വിജയിക്കുന്നത്. നാം ഒന്നിച്ചുനിന്ന് പോരാടിയാല്‍ ഇന്ത്യ ജയിക്കും.’ കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്നുളള റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മറ്റുസംസ്ഥാനങ്ങളിലെ ഓക്സിജന്‍ വിതരണത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് കേന്ദ്രം അറിയിച്ചത്.
Discussion about this post