ലഖ്നൗ: മാസ്ക് ധരിക്കാത്തതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ജീവനക്കാരന് വെടിവെച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ദാരുണ സംഭവം. ഭാര്യയ്ക്ക് ഒപ്പം ബാങ്കിലെത്തിയ രാജേഷ് കുമാര്‍ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിവെച്ചത്. കേശവ് എന്ന സെക്യൂരിറ്റി ഗാര്‍ഡ് ആണ് രാജേഷ് കുമാറിന് നേരെ വെടിയുതിര്‍ത്തത്.
സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലും ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ദൃശ്യങ്ങളില്‍ രാജേഷ് രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യ നിലവിളിക്കുന്നതും കാണാം. മാസ്ക് ധരിക്കാതെ ബാങ്കില്‍ കയറിയ രാജേഷ് കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുവെന്നും പിന്നീട് മാസ്ക് ധരിച്ച് ബാങ്കില്‍ തിരിച്ചെത്തിയ രാജേഷ് കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് ശേഷമാണ് വെടിവെച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍, സെക്യൂരിറ്റി ഗാര്‍ഡിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ‘സുരക്ഷാ ജീവനക്കാരന് ആദ്യം എന്റെ ഭര്‍ത്താവിനെ ബാങ്കില്‍ പ്രവേശിക്കുന്നത് തടഞ്ഞ് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം മാസ്ക് ധരിക്കുകയും ചെയ്തു. പിന്നീട് ബാങ്കില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് രാജേഷ് കുമാറിന്റെ ഭാര്യ പ്രിയങ്ക ആരോപിച്ചു. സുരക്ഷാ ജീവനക്കാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Discussion about this post