ബെല്ലാരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയുടെ സംരക്ഷണം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ പ്രവര്‍ത്തകരാണ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ സമ്മാനമായി വെള്ളക്കടുവയുടെ സംരക്ഷണം ഏറ്റെടുത്തത്.
ബെല്ലാരി ജില്ലയിലെ അടല്‍ ബിഹാരി ബാജ്‌പേയി സുവോളജിക്കല്‍ പാര്‍ക്കിലെ അര്‍ജുന്‍ എന്ന വെള്ളക്കടുവയുടെ സംരക്ഷണമാണ് കഴിഞ്ഞ ജൂണ്‍ 19ന് രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ബെല്ലാരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. പാര്‍ക്കിന് 1,0000 രൂപയും സഹായമായി പ്രവര്‍ത്തകര്‍ കൈമാറി.
ಸನ್ಮಾನ್ಯ ಶ್ರೀ @RahulGandhi ಅವರ ಜನ್ಮದಿನದ ಪ್ರಯುಕ್ತ ಬಳ್ಳಾರಿ ಗ್ರಾಮೀಣ ಯುವ ಕಾಂಗ್ರೆಸ್ ವತಿಯಿಂದ ಯುವ ಕಾಂಗ್ರೆಸ್ ಸ್ಥಳೀಯ ಸಮಿತಿ ಅಧ್ಯಕ್ಷರಾದ ಸಿದ್ದು ಹಳ್ಳೇಗೌಡ ಅವರ ನೇತೃತ್ವದಲ್ಲಿ ವಾಜಿಪೇಯಿ ವನ್ಯಸಂರಕ್ಷಣಾ ಧಾಮದಲ್ಲಿ ರಾಹುಲ್ ಗಾಂಧಿ ಅವರ ಹೆಸರಿನಲ್ಲಿ 'ಅರ್ಜುನ್ ಎಂಬ ಹುಲಿಯನ್ನು' ದತ್ತು ಪಡೆಯಲಾಯಿತು.@manjunathansui pic.twitter.com/zmnAzQmCh5
— Karnataka Congress (@INCKarnataka) June 19, 2021
ബെല്ലാരി റൂറല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി, ബാജ്‌പേയി വൈല്‍ഡ് ലൈഫ് സാക്ച്വറിയിലെ വെള്ളക്കടുവയെ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ഏറ്റെടുത്തു. ഇത് സംബന്ധിച്ചിച്ച് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കര്‍ണാടകയിലെ മൃഗശാലകളില്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. അ
തിനാല്‍ തന്നെ ഇവിടെ നിന്നുള്ള വരുമാനവും ഇല്ലാതായി. ഇത് മൃഗപരിപാലനത്തെ ബാധിക്കുന്നതിനാല്‍ പുറത്തുനിന്നുള്ള ചിലവ് കണ്ടെത്തുകയാണ് മൃഗശാല അധികൃതര്‍. അതിനാല്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ് സഹായം വലിയ കാര്യമാണെന്നും മൃഗശാല അധികൃതര്‍ പ്രതികരിച്ചു. ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.