ചെന്നൈ: തമിഴ്‌നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ സാമ്പത്തിക ഉപദേശക സമിതിയിൽ കൂടുതൽ പ്രമുഖരെ ഉൾപ്പെടുത്തു. മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്‌തേർ ഡുഫ്‌ലോയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ക്ഷേമകാര്യ സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാൻ ഡ്രെസ്സെ, 2003-04 കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണൻ എന്നിവരാണ് സമിതിയിലെ മറ്റുള്ളവർ.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിന് മാർഗനിർദേശം നൽകുകയാണ് രഘുറാം രാജനും ഡുഫ്‌ലോയും അടക്കമുള്ള അഞ്ചംഗ സമിതിയുടെ ലക്ഷ്യം.
തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നപ്പോഴാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപനം നടത്തിയത്.
Discussion about this post