ന്യൂഡല്‍ഹി: ‘മീ ടൂ’ ക്യാംപെയിനിന്റെ വില കളയരുതെന്ന് എഴുത്തുകാരന് ചേതന്‍ ഭഗത്. മീടു വ്യക്തിഹത്യ നടത്താനുള്ള ക്യാംപെയിനാണെന്നും ചേതന്‍ ആരോപിച്ചു, കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ക്യാംപെയിനിനെ നശിപ്പിക്കുകയാണെന്നും ചേതന്‍ ഭഗത്ത് ട്വിറ്റിലൂടെ പറഞ്ഞു.
ചേതന്‍ ഭഗത്തിനെതിരെ ഇറ ത്രിവേദി എന്ന യുവതി മീടു ആരോപണവുമായി എത്തിയിരുന്നു. ഇതിനെ ന്യായീകരിച്ച് ട്വീറ്റ് ചെയ്താണ് ചേതന്‍ ഭഗത്ത് മീടു ക്യാംപെയിനിനെ ആക്ഷേപിച്ചത്.
ചേതന്‍ ഭഗത് തന്നെ ചുംബിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഇറയുടെ വെളിപ്പെടുത്തല്‍. ഇറ തനിക്ക് അയച്ച ഇ-മെയിലില്‍ ഉപചാരത്തിന്റെ ഭാഗമായി ‘മിസ് യു, കിസ് യു’ എന്ന് എഴുതിയിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ആര് ആരെയാണ് ചുംബിച്ചത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലെ എന്നാണ് ചേതന്‍ ഭഗത് ചോദിച്ചത്.
ഒരു വ്യക്തിയെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാണ് സമൂഹത്തിലെ സ്ഥാനം നേടിയെടുക്കുന്നത്. ഇത് തകര്‍ക്കാനുള്ള ശ്രമമാണ് മീടു എന്നും ചേതന്‍ ഭഗത് പറഞ്ഞു. ചേതന്‍ ഭഗത്തിനെതിരെ മറ്റ് സ്ത്രീകളും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.
So who wanted to kiss whom? @iratrivedi’s self-explanatory email from 2013 to me, esp last line, easily shows her claims from 2010 are false, and she knows this too. This mental harassment of me and my family has to stop. Please don’t harm a movement with #fakecharges #harassed pic.twitter.com/SWeaSCfHLd
— Chetan Bhagat (@chetan_bhagat) October 15, 2018
Discussion about this post