ഗുവാഹത്തി : രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്കുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് ആസാം സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉള്‍പ്പടെ സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാസയത്തെ ആസ്പദമാക്കിയെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അറിയിച്ചു.
രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹതയുണ്ടാവില്ല.ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ല.സമീപഭാവിയില്‍ത്തെന്നെ ജനസംഖ്യ-വനിതാശാക്തീകരണ നയം നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം.തേയിലത്തോട്ട തൊഴിലാളികള്‍,പട്ടികജാതിക്കാര്‍,പട്ടികവര്‍ഗക്കാര്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കും. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി ആവാസ് യോജന പോലുള്ള പദ്ധതിക്കും സ്‌കൂള്‍,കോളേജ് അഡ്മിഷന്‍ പോലുള്ളവയ്ക്കും നയം ബാധകമല്ല.
കുടുംബത്തിന്റെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി അസമിലെ കുടിയേറ്റ മുസ്ലിങ്ങളോട് മുസ്ലിങ്ങളോട് അഭ്യര്‍ഥിച്ചത് വിവാദമായിരുന്നു.ജനസംഖ്യ ഇനിയും കൂടിയാല്‍ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുമെന്നാണ് ഹിമാന്ത പറഞ്ഞിരുന്നത്. എന്നാല്‍ ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് തള്ളി. ആസാമിലെ സ്ത്രീകളുടെ പ്രത്യുല്പാദന നിരക്ക് 2015-16ലെ 2.2ല്‍ നിന്ന് 2020-21ല്‍ 1.9 ആയി കുറഞ്ഞു എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അതിനാല്‍ത്തന്നെ ആസാമിലെ ഭാവി ജനസംഖ്യ നിലവില്‍ ഉള്ളതിനെക്കാള്‍ കുറവായിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ജനസംഖ്യനയം പ്രാബല്യത്തില്‍ വരുത്തുന്നതിന് ഹിമാന്തയുടെ കുടുംബത്തെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. അഞ്ച് സഹോദരങ്ങളാണ് ഹിമാന്തയ്ക്കുള്ളത്. എന്നാല്‍ എഴുപതുകളില്‍ ആളുകള്‍ ചെയ്തിരുന്നത് പോലെ പുതിയ കാലഘട്ടത്തിലുള്ളവരും പിന്തുടരണമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് ഹിമാന്ത മറുപടി നല്‍കി.
Discussion about this post