അഹമ്മദാബാദ്: വര്‍ഷങ്ങളായി സഹോദരന് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കൊടിയ ലൈംഗിക പീഡനം അനുഭവിക്കുകയാണെന്ന് ഗുജറാത്തിലെ മകര്‍ബ സ്വദേശിയായ 15-കാരി പരാതിപ്പെട്ടു. 26-കാരനായ സഹോദരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
മാതാപിതാക്കളുടെ മരണശേഷം സഹോദരന്റെ സംരക്ഷണയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തിനിരയായത്. പെണ്‍കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഇവരുടെ പിതാവ് മരണപ്പെട്ടത്. ശേഷം എട്ട് വയസായപ്പോള്‍ അമ്മയും മരിച്ചു. ഇതോടെ സഹോദരനും സഹോദരഭാര്യയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചുവന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു സഹോദരന് ആദ്യമായി പീഡിപ്പിച്ചത്.
മുറിയില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച ഇയാള്‍ ഒച്ചവെച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്തും രാത്രിയിലും സഹോദരന് പീഡിപ്പിച്ചതായും ആരോപിക്കുന്നുണ്ട്. അടുത്തിടെ മാസമുറ വരാതിരുന്നപ്പോള്‍ പെണ്‍കുട്ടി സഹോദരഭാര്യയുടെ മാതാവിനോട് ഇക്കാര്യം പറഞ്ഞിരുന്നു.
ഇവര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്. പിന്നീട് പോലീസിലും പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post