ഡല്‍ഹി : മാലിദ്വീപിന് 10,000 കോടി രൂപയൂടെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. ദ്വീപിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ബജറ്റ് സഹായം, കറന്‍സി സ്വാപ്പ് കരാറുകള്‍, ഇളവുകളോടെയുളള വായ്പകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാവും ഇന്ത്യ സാമ്പത്തിക സഹായം നല്‍കുക. 1.4 ഡോളറിന്റെ സഹായം നല്‍കുമെന്നാണ് വ്യക്തമാക്കിയത്.
രണ്ടുരാജ്യങ്ങളുടെയും താത്പര്യങ്ങള്‍ക്ക് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാലിദ്വീപുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു മോദി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്.
Discussion about this post