ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കിയാണ് മോഡി ഒന്നാം സ്ഥാനത്ത് എത്തിയത്.
13 ലോകരാജ്യങ്ങളുടെ തലവന്മാരുടെ ജനപ്രീതിയില്‍ 66 ശതമാനം പിന്തുണ നേടിയാണ് മോഡി ഒന്നാമത് എത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മോഡിക്ക് ഏറെ പിന്നിലാണ്. അമേരിക്കയിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍ട്ട് ആണ് സര്‍വേ നടത്തിയത്.
Global Leader Approval: Among All Adults https://t.co/dQsNxouZWb
Modi: 66%
Draghi: 65%
López Obrador: 63%
Morrison: 54%
Merkel: 53%
Biden: 53%
Trudeau: 48%
Johnson: 44%
Moon: 37%
Sánchez: 36%
Bolsonaro: 35%
Macron: 35%
Suga: 29%*Updated 6/17/21 pic.twitter.com/FvCSODtIxa
— Morning Consult (@MorningConsult) June 17, 2021
ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് മോഡിക്ക് തൊട്ടുപിന്നിലുള്ളത്. അതേസമയം കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ മോഡിയുടെ ജനപ്രീതി അല്‍പ്പം കുറച്ചതായും സര്‍വ്വേയില്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളുടെ തലവന്മാരില് ജനപ്രീതിയില്‍ മുന്നില്‍ മോഡി തന്നെ. 2019ല്‍ 82 ശതമാനം ആയിരുന്നു മോഡിയുടെ റേറ്റിങ്.
Discussion about this post