മധ്യപ്രദേശ്: മധ്യപ്രദേശില്‍ ഒരു മാവിന് കാവലിരിക്കുന്നത് ആറ് കാവല്‍ നായ്ക്കളും രണ്ട് ആളുകളും. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. റാണിയും സങ്കല്പ് പരിഹാറും ആറ് നായ്ക്കളുമാണ് ഒരു മാവിന് കാവല്‍ നില്‍ക്കുന്നത്.
എന്താണ് ഈ മാവിന് പ്രത്യേകത എന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ അപൂര്‍വവും ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതുമായ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് മാമ്പഴം കിലോക്ക് ലഭിക്കുകയെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്പ് പരിഹാറും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന് തൈകള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാമ്പഴം ഉണ്ടായി എങ്കിലും തോട്ടത്തില്‍ നിന്ന് ഇവ മോഷണം പോയിരുന്നു.
വിലപിടിപ്പുള്ള മാവാണ് ഇവിടെ വളരുന്നതെന്ന് നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതാണ് മോഷണത്തിലേക്ക് എത്തിയതെന്നാണ് റാണി പറയുന്നത്. അതിനാലാണ് ഇത്തവണ മാങ്ങ കാച്ചപ്പോള് മികച്ച സുരക്ഷ തന്നെ തന്റെ കൃഷിയിടത്തിന് ഒരുക്കിയതെന്ന് റാണിയും സങ്കല്പ് പരിഹാറും പറഞ്ഞു.
ഈ വില കൂടി മാവിന് തൈകള്‍ ഈ ദമ്പതികള്‍ക്ക് കിട്ടിയതിന് പിന്നിലും ഒരു കഥയുണ്ട്. തോട്ടത്തിലേക്ക് ചെടികള്‍ വാങ്ങാനായി ചെന്നൈയിലേക്ക് പോകവെ ട്രെയിനില്‍ വെച്ചാണ് ഒരാള്‍ ഈ വില കൂടിയ മാവിന് തൈകള്‍ തന്നതെന്നണ് ഇവര്‍ പറയുന്നത്. മക്കളെപ്പോലെ നോക്കണം എന്ന് പറഞ്ഞായിരുന്നു ഈ മാവിന് തൈകള്‍ അദ്ദേഹം കൈമാറിയതെന്നും ഇവര്‍ പറഞ്ഞു.
Discussion about this post