തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പറഞ്ഞ വാക്കുപാലിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. ഒപ്പം കിറ്റും നല്‍കുമെന്ന് അറിയിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ എംകെ സ്റ്റാലിന്‍ പാലിച്ചിരിക്കുന്നത്.
വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികര്‍ അടക്കമുള്ളവുരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തു.
இந்த ஏழைத்தாய்மார்களின் சிரிப்பே, நமது அரசின் சிறப்பு! pic.twitter.com/VPuSCxPSFt
— M.K.Stalin (@mkstalin) June 15, 2021
കന്യാകുമാരി ജില്ലാതല ഉദ്ഘാടനം കാട്ടാത്തുറയില്‍ മന്ത്രി ടി മനോതങ്കരാജ് നിര്‍വഹിച്ചു. ജില്ലയിലെ 776 റേഷന്‍ കടകളിലായി ആറുലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തില്‍ പണമായി മാത്രം നല്‍കുക. 500 രൂപ വില വരുന്ന സാധനങ്ങളുടേതാണ് ഭക്ഷ്യക്കിറ്റ്.
ഒപ്പം കിറ്റും പണവും ലഭിച്ച ജനങ്ങളുടെ സന്തോഷവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കിറ്റും പണവും കൈയ്യില്‍ പിടിച്ച് നിറഞ്ഞ പുഞ്ചിരിയോടെ നില്‍ക്കുന്ന അമ്മമാരുടെ ചിത്രമാണ് സ്റ്റാലിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.