ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി.
ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇനി ജൂൺ 25നാണ് കേസ് പരിഗണിക്കുക. ഇത് ഒൻപതാം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്.
അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാൻ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.
Discussion about this post