ശ്രീനഗര്‍: ഹിന്ദുക്കള്‍ക്ക് കുറഞ്ഞത് അഞ്ചു കുട്ടികള്‍ വേണമെന്ന വിവാദ പ്രസ്താവനയുമായി ജമ്മുകാശ്മീര്‍ ബിജെപി നേതാവ് മഹന്ത് ദിനേശ് ഭാരതി. ഹിന്ദുക്കള്‍ക്ക് അഞ്ചു കുട്ടികള്‍ വേണമെന്നു മാത്രമല്ല അവരെല്ലാവരും തന്നെ ആയുധധാരികളായിരിക്കുകയും വേണമെന്നും മഹന്ത് പറയുന്നു.
ഒരു കുടുംബത്തില്‍ അഞ്ചു കുട്ടികള്‍ വേണമെന്നും കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നുമുള്ള ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ദിനേശ് ഭാരതിയുടെ പ്രസ്താവന എത്തിയിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് ജമ്മുകാശ്മീരില്‍ നടത്തിയ ധരംസഭയില്‍ പ്രസംഗിക്കവേ ആണ് ദിനേശ് ഭാരതി ഇപ്രകാരം പറഞ്ഞത്. വിഎച്ച്പി, ആര്‍എസ്എസ് നേതാക്കളും ജമ്മുകാശ്മര് ബിജെപിനേതാവ് രവീന്ദര്‍ റെയ്ന, മുന്‍ ബിജെപി മന്ത്രിമാര്‍ എന്നിവരെ സാക്ഷിയാക്കിയാണ് ദിനേശ് ഭാരതി വിവാദ പ്രസ്താന നടത്തിയിരിക്കുന്നത്. സ
ഹിന്ദു കുടുംബത്തിലെ കുട്ടികള്‍ ആയുധധാരികളാകണമെന്നു മാത്രമല്ല, ദുര്ചിന്തകളോടെ തന്നെ നോക്കുന്നവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണമെന്നും ദിനേശ് ഭാരതി പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ 2039ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഒരു ഹിന്ദുവിനും സാധിക്കില്ലെന്നും ദിനേശ് ഭാരതി വ്യക്തമാക്കി.
Discussion about this post