ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അറുപത്തിരണ്ട്കാരിയെ ലൈംഗികാതിക്രമിത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമാക്കിയ ബിഹാര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ വിപിന്‍ ദേദ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം ചെയ്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വയോധികയുടെ ശരീരത്തില്‍ 20 തവണ കുത്തേറ്റതായി പോലീസ് കണ്ടെത്തി.കഴുത്തിലും വയറിലും മാരകമായി പരിക്കേറ്റിരുന്നു. ആന്തരിക അവയവങ്ങള്‍ക്കെല്ലാം ഗുരുതരമായ പരിക്കേറ്റിറ്റുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.ഞായറാഴ്ചയാണ് ഇവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന് ജോലി കഴിഞ്ഞെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രീതിയിലായിരുന്നു വയോധിക. ഇവര്‍ ഏറെക്കാലമായി കുടുംബത്തോടൊപ്പം ഡല്‍ഹിയിലാണ് താമസം. വീടിനോട് ചേര്‍ന്ന് പച്ചക്കറി വില്പന നടത്തിയിരുന്ന ഇവര്‍ സംഭവദിവസം കച്ചവടത്തിന് പോയി തിരിച്ചെത്തിയപ്പോളാണ് കൊല്ലപ്പെടുന്നത്.
സംഭവം നടന്ന സമയം പ്രതി ഇവരുടെ വീട്ടില്‍ കയറുന്നതിന്റെയും തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. തിരിച്ചിറങ്ങുന്ന പ്രതി രക്തത്തില്‍ കുളിച്ചിരുന്നതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവദിവസം താന്‍ മദ്യപിച്ചിരുന്നുവെന്നും ആക്രമണിത്തിനിടെ വയോധിക നിലവിളിച്ചപ്പോള്‍ ഇവരുടെ കഴുത്തറുത്തുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.
Discussion about this post