ജയ്പൂര്‍ : പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്പൂര് സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് പശുക്കടത്ത് ആരോപിച്ച് ബീബുലാലിനെയും കൂടെയുണ്ടായിരുന്ന പിന്റു എന്നയാളെയും ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ജനക്കൂട്ടം ചിതറിയോടി.
പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പിന്റു ഇപ്പോളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ കവര്‍ന്നതായി ഉദയ്പൂര്‍ റെയ്ഞ്ച് ഐ.ജി സത്യവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post