ന്യൂഡല്‍ഹി : 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
നേരത്തേ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 120ല്‍ 27സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആംആദ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
ഇതിനിടെ അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിനിടെ പ്രമുഖ ഗുജറാത്തി മാധ്യമ പ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാദ്വി ആംആദ്മിയില്‍ ചേര്‍ന്നു. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കേജരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ആംആദ്മി ഇക്കാര്യം സ്ഥിരീകരിച്ചു. ഗാദ്വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേജരിവാളും ട്വിറ്ററില്‍ കുറിച്ചു.