ബെല്ലാരി: വയലില്‍ പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.
വയലില്‍ പണിയെടുക്കുന്നതിനിടെയാണ് കഡപ്പയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ഉടനെ തന്നെ മൂര്‍ഖന്‍ പാമ്പിനെ കഡപ്പ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഒരു ബന്ധു കഡപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ അപ്പോഴും കടിച്ച പാമ്പിനെ വിടാന്‍ കഡപ്പ തയ്യാറല്ലായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആന്റിവെനം നല്‍കുമ്പോഴും ജീവനുള്ള മൂര്‍ഖനെ കഡപ്പ പിടിച്ചു കൊണ്ടിരുന്നു. തന്നെ കടിച്ച പാമ്പിനോടുള്ള ദേഷ്യം കൊണ്ടാണ് കഡപ്പ പാമ്പിനെ വിടാതെ പിടിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ കഡപ്പ പാമ്പിനെ സ്വതന്ത്രനാക്കുകയായിരുന്നു. അതേസമയം കടഡ്ഡ ഇപ്പോള്‍ വിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post