ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനത്തിന് കൈയ്യടിച്ചും പിന്തുണച്ചും തമിഴ്നാട് ബിജെപി നേതൃത്വം. പൂജാകര്‍മ്മങ്ങളില്‍ അറിവുള്ളവരെ ക്ഷേത്രങ്ങളില്‍ നിയമിക്കാമെന്നും ഇതിന് വേര്‍തിരിവ് ശരിയല്ലെന്നുമുള്ള നിലപാടിലാണുള്ളതെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
ഹിന്ദുമതത്തില്‍ എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ശരിയെന്ന് ബിജെപി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന തീരുമാനം സര്‍ക്കാര്‍ അറിയിച്ചത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനാണ് തീരുമാനം. ഇതിനായി താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കുമെന്നും അറിയിച്ചിരുന്നു.
അതേ സമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് അറിയിച്ച് ഒരു വിഭാഗം ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആചാരലംഘനത്തിന് വഴിവയ്ക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്മാറമണമെന്നുമാണ് ഉയരുന്ന ആവശ്യം.
Discussion about this post