ന്യൂഡല്‍ഹി: ഊര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്ലി. സെന്‍ട്രല്‍ റിസര്‍വില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ധനസഹായം നല്‍കണമെന്ന ആവശ്യത്തോട് പട്ടേല്‍ വിയോജിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
റിസര്‍വ് ബാങ്കിന്റെ ഒരു രൂപ പോലും കേന്ദ്രസര്‍ക്കാരിന് വേണ്ടെന്നും. പട്ടേല്‍ രാജിവച്ചത് ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നുവെന്നും രാജി തീരുമാനത്തില്‍ പങ്കില്ലെന്നും ജയറ്റ്ലി പറഞ്ഞു.
ഈ മാസം ആദ്യമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേല്‍
രാജി വച്ചത്. തികച്ചും സ്വകാര്യമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നായിരുന്നു രാജിക്ക് ശേഷം പട്ടേല്‍ വ്യക്തമാക്കിയത്. ശക്തികാന്ത ദാസാണ് പകരം ഗവര്‍ണറായത്.
Discussion about this post