ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ സ്ത്രീകളെ നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചത് തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബുവാണ്. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഹൈന്ദവര്‍ക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങും.
തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ അവരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഎംകെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂര്‍ത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നും പി കെ ശേഖര്‍ ബാബു പറഞ്ഞു.