ഇന്ത്യന്‍ കോര്‍പ്പറേറ്റ് മീഡിയ രംഗത്ത് പുതിയ ചാനല്‍ തുടങ്ങാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ദേശിയ തലത്തില്‍ ഇംഗ്ലീഷ് ചാനലാണ് കോണ്‍ഗ്രസ് തുടങ്ങുന്നത്. മിക്ക ദേശീയ ചാനലുകളും കാവിമയം പടര്‍ന്നതോടെ കൃത്യമായ വാര്‍ത്തകള്‍ നല്കി ബിജെപിയെയും സംഘപരിവാറിനെയും ഒതുക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ തലത്തില്‍ ഇംഗ്ലീഷ് ചാനല്‍ തുടങ്ങാന്‍ കോണ്‍ഗ്രസ് നീക്കം.
അടുത്ത വര്‍ഷത്തിന്റെ തുടക്കത്തോടെ ഹാര്‍വെസ്റ്റ് ടിവി പ്രേക്ഷകരിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ്18 തുടങ്ങിയ രാജ്യത്തെ പ്രമുഖ ദേശീയ ചാനലുകളെല്ലാം ബിജെപി വിലയ്ക്കെടുക്കുയോ പാര്‍ട്ടിയുടെ സന്തത സഹചാരികളായ റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ വിലക്കെടുത്തതോടെ ഈ മേഖലിയില്‍ വലിയ സ്വാധീനമാണ് ബിജെപിക്കും സംഘപരിവാറിനും ലഭിച്ചത്.
2014ല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയതിന്റെ മുഖ്യകാരണമായി പലപഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ദേശീയ മാധ്യമങ്ങളില്‍ 2012 മുതല്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന കോര്‍പ്പറേറ്റ് നിക്ഷേപങ്ങളായിരുന്നു. മോഡി അധികാരത്തില്‍ വന്നാല്‍ ഗുണം ലഭിക്കുമെന്ന ഉദ്ദേശത്തില്‍ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളിലും കോര്‍പ്പറേറ്റുകള്‍ വന്തുകയൊഴുക്കി.
മോഡി പ്രഭാവം എന്ന പ്രയോഗം തന്നെ ഇതിന് പുറത്ത് വന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡല്‍ഹി ഇന്ത്യന്‍ എക്സ്പ്രസും, ടെലിഗ്രാഫുമൊഴികെ മോഡി സ്തുതിയില്‍ ആറാടിയാണ് ഈ സമയങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നത്. അതേസമയം, കോണ്‍ഗ്രസടക്കമുള്ള ബിജെപി വിരുദ്ധ ചേരികളിലുള്ള പാര്‍ട്ടികള്‍ക്ക് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാനോ ജനങ്ങളുമായി കൂടുതല്‍ ഗൗരവത്തില്‍ ഇടപെടാനോ ഒരു ദേശീയ ചാനല്‍ ഇല്ലാത്തതിനാല്‍ സാധിച്ചിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പുതിയ ചാനല്‍ എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം, നാഷണല്‍ ഹെറാള്‍ഡിന്റെ പാഠം മുന്നില്‍ നില്‍ക്കെ കൃത്യമായ പ്രഫഷണല്‍ സമീപനത്തോടെയാണ് കോണ്‍ഗ്രസ് ഇതിനെ സമീപിക്കുന്നത്.
പ്രമുഖ അഭിഭാഷകന് കബില്‍ സിബല്‍, മുന്‍ ധനമന്ത്രി പി ചിദംബരം എന്നിവരാണ് ചാനലിലെ പ്രധാന നിക്ഷേപകര്‍. ഡികെ ശിവകുമാര്‍, നവീന്‍ ജിന്‍ഡാല്‍ എന്നിവരും ചാനല്‍ ദൗത്യത്തില്‍ ഇവര്‍ക്കൊപ്പം നിക്ഷേപം നടത്തും. തുടക്കത്തില്‍ ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലുമായിരിക്കും ചാനല്‍ ആരംഭിക്കുക.
ദേശീയ വാര്‍ത്താ ചാനല്‍ രംഗത്തെ പ്രമുഖരായ രാജ്ദീപ് സര്‍ദേശായി, ബര്‍ക്ക ദത്ത് തുടങ്ങിയവരെ ചാനലിന്റെ മുഖമാക്കി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. മുഖ്യമായും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഴിമതികളും വാഗ്ദാന ലംഘനങ്ങളും കെടുകാര്യസ്ഥതകളും ജനങ്ങളിലേക്കെത്തിക്കാനാണ് ചാനല്‍ ശ്രദ്ധയൂന്നുക.
Discussion about this post