രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവ്, 2109 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 2109 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 31216 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്ത് 5418 കേസുകള്‍ 323 മരണം, രാജസ്ഥാന്‍ 2976 കേസുകള്‍ 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണവും ഡല്‍ഹിയില്‍ 1200 കേസുകളും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version