ന്യൂഡൽഹി: കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കുന്നത് സംബന്ധിച്ച നിലപാടിൽ മലക്കം മറിഞ്ഞ് യോഗഗുരു ബാബാ രാംദേവ്. താൻ വാക്സിൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവത്തിൻറെ ദൂതരാണെന്നുമാണ് ബാബ രാംദേവിന്റെ പുതിയ പ്രസ്ഥാവന.
നേരത്തെ കോവിഡിനെതിരെയുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സയെയും ഡോക്ടർമാരെയും വിമർശിച്ചുള്ള രാംദേവിൻറെ പരാമർശം വിവാദമായിരുന്നു. യോഗയും ആയുർവേദവും തനിക്ക് കോവിഡിൽ നിന്ന് സംരക്ഷണം തരുമെന്നായിരുന്ന നേരത്തെ രാംദേവിൻറെ പ്രസ്താവന.
താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടർമാർ ദൈവത്തിൻറെ ദൂതന്മാരാണ്. എന്നാൽ, ചില ഡോക്ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും അലോപ്പതിയാണ് നല്ലതെന്നുമാണ് രാംദേവിൻറെ പുതിയ പ്രസ്താവന.
എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ രാംദേവ് പ്രകീർത്തിച്ചിരുന്നു. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി എടുത്തതെന്നും രാംദേവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post