ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടം എഴുതിത്തള്ളാതെ മോഡിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. മോഡി നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല.
കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങള്‍ ആറ് മണിക്കൂറിനുള്ളിലാണ് കാര്‍ഷിക കടം എഴുതിത്തള്ളിയത്. മൂന്നാമത്തെ സംസ്ഥാനവും ഉടന്‍ കാര്‍ഷിക കടം എഴുതിത്തള്ളും. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് ഉടന്‍ നടപ്പാക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post