ചെന്നൈ: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനര്ത്ഥിയാകണമെന്ന ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ പ്രഖ്യാപനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. സ്റ്റാലിന്റെ പ്രഖ്യാപനം അപക്വമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടതെന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് കാരണമാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി പറഞ്ഞു.
കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിലാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് എംകെ സ്റ്റാലിന് അഭിപ്രായപ്പെട്ടത്.
Discussion about this post