വ്യത്യസ്തമായ ഓഫര്‍ അവതരിപ്പിച്ച് ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും എട്ട് രൂപയ്ക്ക് വരെ ഗ്യാസ് ബുക്ക് ചെയ്യാന്‍ സാധിച്ചേക്കും എന്നതാണ് പേടിഎമ്മിന്റെ പുതിയ ഓഫര്‍. എല്‍പിജി സിലിണ്ടര്‍ വെറും എട്ട് രൂപയ്ക്ക് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കുന്നത്.
ജൂണ്‍ 30 ന് രാത്രി 11.59 വരെയാണ് ഓഫര്‍ ലഭ്യമാവുക. ക്യാഷ് ബാക്ക് ആയാകും പണം ലഭിക്കുക. പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്കിനുള്ള അവസരമുള്ളത്. മുഴുവന്‍ പണം അടച്ച് ഗ്യാസ് ബുക്ക് ചെയ്തുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് 10 രൂപ മുതല്‍ 800 രൂപവരെ ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഓഫര്‍ ലഭ്യമാകുന്നതിന് ചെയ്യേണ്ടത്;
ആദ്യമായി ചെയ്യേണ്ടത് പേടിഎം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുകയാണ്. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ ഓപ്ഷനുകള്‍ ഇതില്‍ കാണാം. കണ്‍സ്യൂമര്‍ നമ്പര്‍ ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യാം. ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ആദ്യം മുഴുവന്‍ പണം അടച്ച് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന സ്ക്രാച്ച് കാര്‍ഡില്‍ അറിയാം നിങ്ങള്‍ക്ക് എത്ര രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്നത്. ഓര്‍മിക്കുക, പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരം.
Discussion about this post