മുംബൈ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് യുവതി നിരന്തരം ശല്യം ചെയ്തു സഹിക്കാനാകാതെ 38കാരന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സച്ചിന് മിത്കരി. ആശുപത്രി ജീവനക്കാരനാണ് അദ്ദേഹം.
അയല്‍ക്കാരാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവസ്ഥലത്ത് നിന്ന് മിത്കരി എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തി. ഇതിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്യുന്ന യുവതി തന്നെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും കുറിപ്പില്‍ പറയുന്നു.
താന്‍ വിവാഹിതനാണെന്ന് അറിയാമായിരുന്നിട്ടും ലൈംഗിക ബന്ധത്തിനായി യുവതി പിന്നാലെ കൂടുകയായിരുന്നു. ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ക്രിമിനല്‍ കേസ് കൊടുക്കുമെന്ന് യുവതി മിത്കരിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുറിപ്പില്‍ പറയുന്നു. പ്രേരണാകുറ്റത്തിന് യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post