1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ ഡല്‍ഹി ഹൈക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നുവെന്ന് കാണിച്ച് സജ്ജന്‍ കുമാര്‍ കത്തയച്ചു.
നാല് പതിറ്റാണ്ടായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നണിയിലുണ്ടായിരുന്ന 73 വയസുകാരനായ സജ്ജന്‍ കുമാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ആരോപണ വിധേയനായതിനേ തുടര്‍ന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരുന്നു.
സിഖുകാരയ അംഗരക്ഷകരുടെ വെടിയേറ്റ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊലയില്‍ സജ്ജന്‍ കുമാറിന് പങ്കുണ്ടെന്നാണ് തെളിഞ്ഞത്.
1977 ല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായാണ് ആദ്യ തെരഞ്ഞെടുപ്പ് വിജയം. പിന്നീട് ഔട്ടര്‍ ഡല്‍ഹി ലോക്സഭാ സീറ്റില്‍ മല്‍സരിച്ച് തുടര്‍ച്ചയായ വിജയം. 2009ല്‍ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചില്ല.
സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റ വിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തല്‍ തെറ്റെന്ന് കണ്ടെത്തിയാണ് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം വിധിച്ചത്. സജ്ജന്‍ കുമാര്‍ ഡിസംബര്‍ 31നകം കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി.
കുറ്റവാളികള്‍ കേസില്‍ അവരുടെ രാഷ്ട്രീയ പരിലാളന ഉപയോഗിച്ചിട്ടുണ്ട്. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും സത്യം അതിജീവിക്കുമെന്ന് ഇരകള്‍ക്ക് ഉറപ്പു നല്‍കേണ്ടത് അത്യാവശ്യമാണ്. കലാപത്തിന്റെ പൈശാചികത ഇന്നും അനുഭവിക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് എസ് മുരളീധറും വിനോദ് ഗോയലും പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ ജഗ്ദിഷ് കൗറിന്റെ ധൈര്യത്തെയും കോടതി അഭിനന്ദിച്ചു
Discussion about this post