കഴിഞ്ഞ 100 വർഷത്തിനിടെ കാണാത്ത മഹാമാരിയാണ് ഇത്; ആവർത്തിച്ച് മോഡി

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യം ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 100 വർഷത്തിനിടെ കാണാത്ത മഹാമാരിയാണു കോവിഡെന്നും അദ്ദേഹം ആവർത്തിച്ചു. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാൽ മുമ്പ് പറഞ്ഞത് ആവർത്തിച്ചത് ഒഴിച്ചാൽ ആകാംക്ഷയോടെ കാത്തിരുന്ന ജനങ്ങൾക്ക് നിരാശയാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. പുതിയ ആശ്വാസ പാക്കേജുകളോ ആശ്വാസവചനങ്ങൾ പോലും പുതുതായി പ്രധാനമന്ത്രി പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ല.

‘രാജ്യത്ത് അപ്രതീക്ഷിതമായി ഓക്‌സിജൻ ആവശ്യം വർധിച്ചു. ഓക്‌സിജൻ എത്തിക്കാൻ അടിയന്തര നടപടി ഉണ്ടായി,’ഓക്‌സിജൻ നിർമ്മാണം പത്തിരട്ടി കൂട്ടിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മൂന്ന് കോവിഡ് വാക്‌സിനുകൾ കൂടി പരീക്ഷണ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം പ്രോട്ടോകോളാണ്. ഏറ്റവും വലിയ സുരക്ഷാ കവചം ഓക്‌സിജനും. വാക്‌സിൻ കമ്പനികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്തു നിന്നു കൂടുതൽ വാക്‌സിൻ വാങ്ങുന്നതിനായി പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version