ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വരുമാനം നേടിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി തുടരുന്നു. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കിലാണ് ഈ വിവരമുള്ളത്. 2017-18 ല്‍ പാര്‍ട്ടിയ്ക്ക് ലഭിച്ച ആകെ വരുമാനം 1,027.339 കോടി രൂപയാണ്. വരുമാനത്തെ പോലെ തന്നെ ചെലവിന്റെ കാര്യത്തിലും ബിജെപിയാണ് മുന്നില്‍. 758.47 കോടിയാണ് ഇക്കാലയളവില്‍ ചെലവായി പാര്‍ട്ടി കണക്കാക്കിയിരിക്കുന്നത്.
അതേസമയം, കണക്ക് നല്കാന് കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കൂടാതെ കോണ്‍ഗ്രസിന്റെ വരുമാനമോ, ചെലവോ സംബന്ധിച്ച ഓഡിറ്റ് ചെയ്ത കണക്ക് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടില്ല. 2016-17 വര്‍ഷം കോണ്‍ഗ്രസ് 225 കോടിയാണ് വരുമാനമായി നേടിയത്.
കണക്ക് സമര്‍പ്പിച്ച പാര്‍ട്ടികളില്‍ രണ്ടാംസ്ഥാനം സിപിഎമ്മിനാണ് 104.87 കോടി. മായാവധി അധ്യക്ഷയായ ബിഎസ്പിയ്ക്ക് 51.69 കോടി രൂപയാണ് വരുമാനമാണുള്ളത്.
എന്‍സിപിയുടെ ആകെ വരുമാനം 8.15 കോടിയും ടിഎംസിയുടേത് 5.16 കോടിയുമാണ്.സിപിഐയുടേത് 1.55 കോടിയാണ്.
Discussion about this post