മുംബൈ: കോവിഡും ലോക്ക്ഡൗണും ദിരിതത്തിലാക്കിയ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണമെത്തിച്ച് ബോളിവുഡ് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. മുംബൈ നഗരത്തിലെ തെരുവോരത്ത് ജീവിക്കുന്ന നിരവധി പേർക്കാണ് ആഹാരം നൽകിയത്.
ഒരു സന്നദ്ധ സംഘടനയുമായി ചേർന്നാണ് സണ്ണിയുടെ ഉദ്യമം. ദാൽ, കിച്ചടി, ചോറ്, പഴങ്ങൾ എന്നിവയായിരുന്നു ഭക്ഷണപൊതിയിലെ വിഭവങ്ങൾ. സണ്ണി ഭക്ഷണവുമായി എത്തിയപ്പോൾ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാർ തടിച്ചു കൂടി. പലർക്കും നടി നേരിട്ടു തന്നെ ഭക്ഷണം നൽകി.
ഞാൻ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം പിന്തുണ നൽകിയാൽ അതിജീവിക്കാനാകും- തന്റെ ഉദ്യമത്തെ കുറിച്ച് സണ്ണി പറഞ്ഞതിങ്ങനെ. കോവിഡ് കാലം തുടങ്ങിയത് മുതൽ തന്നെ സണ്ണി ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു.
Discussion about this post