മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 233 പേര് കൂടി മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് മരണം സംസ്ഥാനത്ത് ഒരു ലക്ഷം കവിഞ്ഞത്. 100,130 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
1.72 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്. എന്നാല്‍, സംസ്ഥാനത്ത് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 12,557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മാര്‍ച്ച് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്. കൊവിഡ് രണ്ടാം തരംഗം പിന്നിട്ടതോടെ മഹാരാഷ്ട്രയില്‍ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 14,433 രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 55,43,267 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.05 ശതമാനമായി ഉയര്‍ന്നു.
Discussion about this post