മഹാരാഷ്ട്രയില്‍ ആറ് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു; ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ആരോപണം

Six-day-old dies | Bignewslive

മുംബൈ: ആറ് മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. പല്‍ഗാറിലാണ് സംഭവം. പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ മെയ് 31നാണ് ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഭാരം കുറവായിരുന്നു.

പിന്നാലെ കുട്ടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആന്റിജന്‍ ടെസ്റ്റില്‍ കുഞ്ഞിന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതേസമയം, കുട്ടിയുടെ അമ്മക്ക് നെഗറ്റീവായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പല്‍ഗാറിലെ ആശുപത്രിയിലെത്തിച്ചു.

കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വ്യതസ്ത ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചികിത്സ കൃത്യമായി ലഭിക്കാതായതോടെ, ആരോഗ്യനില കൂടുതല്‍ വഷളായ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version