മുംബൈ: മുംബൈയിലും പൂനെയിലും തുടങ്ങാനികരിക്കുന്ന മെട്രോ പ്രൊജക്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നിര്‍വ്വഹിക്കാനിരിക്കെ ചടങ്ങ് ശിവസേന ബഹിഷ്ക്കരിച്ചു.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പാര്‍ട്ടിയുമായി കടുത്ത എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് പരിപാടി ബഹിഷ്ക്കരിക്കാന്‍ ശിവസേന തീരുമാനിച്ചത്.
മുംബൈയിലും പൂനെയിലുമായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ശിവസേനയുടെ മന്ത്രിമാരും എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുക്കില്ല. എല്ലാ വികസനങ്ങളുടേയും ക്രെഡിറ്റ് എടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നതെന്നും ഇത് വോട്ടിന് വേണ്ടി മാത്രമുള്ള ചില ഗിമ്മിക്കുകളാണെന്നും ശിവസേന കുറ്റപ്പെടുത്തി. പരിപാടിയില്‍ നിന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേയെ ബിജെപി ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രിമാരും എംഎല്‍എമാരും പരിപാടി ബഹിഷ്കരിച്ച് രംഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പ് ശിവസേന കോസ്റ്റല്‍ റോഡ് പദ്ധതിയുടെ തറക്കലിടല്‍ ചടങ്ങ് മഹാരാഷ്ട്രയില്‍ നടത്തിയിരുന്നു. ചടങ്ങില്‍ ബിജെപി നേതാക്കളെ ആരേയും ക്ഷണിച്ചിരുന്നില്ല.
Discussion about this post