ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. മോഡി സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്സിന് ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും -രാഹുല്‍ കുറിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലു ടിക്ക് കഴിഞ്ഞദിവസം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. നേതാക്കളുടെ ബ്ലു ടിക്ക് നീക്കം ചെയ്തതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
ब्लू टिक के लिए मोदी सरकार लड़ रही है-
कोविड टीका चाहिए तो आत्मनिर्भर बनो!#Priorities— Rahul Gandhi (@RahulGandhi) June 6, 2021
അതേസമയം സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധത്തിന് പിന്നാലെ ട്വിറ്റര്‍ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചിരുന്നു. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്ററിലെ നീല വെരിഫിക്കേഷന് ബാഡ്ജ്. അക്കൗണ്ട് നിഷ്ക്രിയമായാല്‍ ബാഡ്ജ് ട്വിറ്റര്‍ തന്നെ നീക്കം ചെയ്യും.
Discussion about this post