ഡല്‍ഹി: ജയില്‍ ജീവിതം എന്ന് കേട്ടാല്‍ ഭയക്കുന്നവരാണ് എല്ലാവരും. ഒരു തവണയെങ്കിലും ജയില്‍ ജീവിതം അനുഭവിച്ചവര്‍ ഒരിക്കലും അങ്ങോട്ടു തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയേ ഇല്ല. എന്നാല്‍ വടക്കന്‍ ഡല്‍ഹിയിലുള്ള ഇരുപത്തി രണ്ട്കാരന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. ജയിലിലേക്ക് പോകണമെന്നാണ് ഇയാളുടെ ആഗ്രഹം.
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ജയിലിലായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന്റെ ഭാഗമായി ഇയാള്‍ക്കും ജാമ്യം അനുവദിച്ചു. എന്നാല്‍ പുറത്തുള്ള ജീവിതം മടുത്ത ഇയാള്‍ ജയിലിലേക്കു തന്നെ തിരിച്ചുപോകാന്‍ ആഗ്രഹിച്ചു.
എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് സാധ്യമായില്ല. ഇതോടെ ജയിലിലേക്ക് തിരിച്ചുപോകാന്‍ ഇയാള്‍ ഒരു വിചിത്ര മാര്‍ഗം കണ്ടെത്തുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു വധഭീഷണിയായിരുന്നു ജയിലില്‍ പോകാന്‍ ഇയാള്‍ കണ്ടെത്തിയ മാര്‍ഗം.
ഡല്‍ഹി ഖജൂരി ഖാസ് സ്വദേശിയായ സല്‍മാനാണ് മോഡിക്ക് വധഭീഷണി മുഴക്കിയത്. പോലീസില്‍ വിളിച്ച് താന്‍ മോഡിയെ കൊല്ലാന്‍ പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. സന്ദേശം കിട്ടിയ ഉടന്‍ തന്നെ 22കാരനെ പോലീസ് പൊക്കി. അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് വിചിത്രകരമായ കാരണം ബോധിപ്പിച്ചത്.
നിരവധി കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഏതാനും നാളായി ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ട്. എന്നാല്‍, നാട്ടിലെ ജീവിതം മടുത്ത യുവാവിന് ജയിലിലേക്കു തന്നെ തിരിച്ചുപോകണം. മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാതെ വന്നപ്പോഴാണ് മോഡിക്ക് വധഭീഷണി മുഴക്കുക എന്ന ആശയം മനസിലുദിച്ചത്.
എന്നാല്‍ വധഭീഷണി പ്രധാനമന്ത്രിക്ക് ആയതിനാല്‍ കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയാണ്. വെറും ജയില്‍ശിക്ഷ കൊണ്ട് തീരാനിടയില്ല എന്നാണ് അറിയുന്നത്. ഇന്റലിജന്‍സും യുവാവിനെ ചോദ്യം ചെയ്‌തേക്കും.