മുംബൈ: ബാങ്കിടപാടുകള്‍ എത്രയും വേഗം ചെയ്തോളൂ. ഈ മാസം 21 മുതല്‍ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകള്‍ തുറക്കില്ല. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്.
ഡിസംബര്‍ 21 ന് രാജ്യമൊട്ടാകെ പണിമുടക്ക് നടത്തുമെന്ന് രണ്ടു തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാഴ്ചയാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്.
ജീവനക്കാരുടെ വേതന സംബന്ധമായാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്കാകട്ടെ, ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും. ഈ വര്‍ഷം സെപ്തം ബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
Discussion about this post