ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറി..! കനയ്യ കുമാറിനെതിരെ കേസ്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനാണ് കനയ്യക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്.പട്‌ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്‌സിനോടും സുരക്ഷാ ജീവനക്കാരോടും ഇവര്‍ അപമര്യാദയായി പെരുമാറി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഐഎസ്എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവര്‍ത്തകരും. ഇവര്‍ അനധികൃതമായി ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്‌സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റെ ചെയ്തുവെന്നും ജീവനക്കാര്‍ പരാതി നല്‍കി.

സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ഡോക്ടര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version